വ​നി​താ കേ​ഡ​റ്റി​നു മ​ർ​ദ​നം; സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രെ കേ​സ്
Monday, June 24, 2019 10:56 PM IST
കോ​ഴ​ഞ്ചേ​രി: വ​നി​ത എ​ൻ​സി​സി കേ​ഡ​റ്റി​നെ സീ​നി​യ​ർ കേ​ഡ​റ്റു​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ ഥി​നി​യെ​യാ​ണ് വ​നി​ത​ക​ളാ​യ കേ​ഡ​റ്റു​ക​ൾ മ​ർ​ദി​ച്ച​ത്,
കോ​ള​ജി​ലെ ശു​ചി​മു​റി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക.
ക്ലാ​സ് മു​റി​ക​ളി​ൽ കു​ടി​വെ​ള്ളം ന​ൽ​കു​ക​യെ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ്യാ​ഴാ​ഴ്ച്ച സ​മ​രം ന​ട​ന്നി​രു​ന്നു.
വി​ദ്യാ​ർ​ഥി​നി​യാ​യ കേ​ഡ​റ്റ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് സീ​നി​യ​ർ കേ​ഡ​റ്റു​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളും ക്യാ​പ്റ്റ​നും ചേ​ർ​ന്ന് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.
പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
സം​ഭ​വ​ത്തി​ൽ ര​ണ്ട് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളെ കോ​ള​ജി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്തു.
മ​ർ​ദ​ന​മേ​റ്റ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ·ു​ള പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.