കോ​ന്നി വോ​ട്ട​ർ​ പ​ട്ടി​ക​യി​ലെ പേ​രു​ചേ​ർ​ക്ക​ലി​നെ​തി​രെ വ്യാ​പ​ക പ​രാ​തി
Monday, June 24, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി താ​ലൂ​ക്കി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക​മാ​യി പേ​ര് ചേ​ര്‍​ക്കു​ന്ന​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട്ടി​മ​റി​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ സം​ഘ​ടി​ത നീ​ക്കം ആ​രം​ഭി​ച്ച​താ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ണ്ടി അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷം കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ പു​തു​താ​യി ഇ​ത്ര​യ​ധി​കം അ​പേ​ക്ഷ​ക​ർ എ​വി​ടെ​നി​ന്നെ​ത്തി​യെ​ന്ന് എ​ൽ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്തെ മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും വ്യാ​പ​ക​മാ​യി വോ​ട്ട് ചേ​ര്‍​ക്കാ​ന്‍ കോ​ന്നി താ​ലൂ​ക്കി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യാ​ണ്.
ഇ​ട​തു​പ​ക്ഷ സ​ര്‍​വീ​സ് സം​ഘ​ട​നാ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ലു​ള്ള വോ​ട്ടു​ക​ള്‍ കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ചേ​ര്‍​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടി​ന് ഇ​തു കാ​ര​ണ​മാ​കും.
ആ​യ​തി​നാ​ല്‍ വ്യാ​ജ അ​പേ​ക്ഷ​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പു​തി​യ അ​പേ​ക്ഷ​ക​ള്‍ സം​ബ​ന്ധി​ച്ച് ബി​എ​ല്‍​എ (ബൂ​ത്ത് ല​വ​ല്‍ ഏ​ജ​ന്‍റ്) മാ​ര്‍​ക്ക് പ​രി​ശേ​ധ​ന​യ്ക്ക് അ​വ​സ​രം ന​ല്‍​കി കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ത്ര​മേ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​വൂ​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ല്‍ എ​ല്ലാ വി​ഭാ​ഗം സ​ർ​വീ​സ് സം​ഘ​ട​ന​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി സു​താ​ര്യ​മാ​യി മാ​ത്ര​മേ നി​ര്‍​വ​ഹി​ക്കാ​വൂ​വെ​ന്നും ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.