ജി​ല്ലാ ഇ​ന്‍​ഡ​സ്ട്രീ​സ് മീ​റ്റ് ഇന്ന്
Monday, June 24, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​യാ​യ അ​സാ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വ്യ​വ​സാ​യ ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് മീ​റ്റ് ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​വ​സ​രം ന​ല്‍​കി​ക്കൊ​ണ്ട് തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം നേ​ടു​ന്ന​തി​നാ​ണ് ഇ​ന്‍​ഡ​സ്ട്രീ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ചെ​റു​കി​ട വ​ന്‍​കി​ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.