ഒ​ളി​ന്പി​ക്ദി​ന വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Sunday, June 23, 2019 10:27 PM IST
ഇ​ര​വി​പേ​രൂ​ർ: ഒ​ളി​മ്പി​ക് ദി​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം വ​ള്ളം​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ലേ​ക്കു ന​ട​ന്ന റാ​ലി​യോ​ടു കൂ​ടി സ​മാ​പി​ച്ചു.
വ​ള്ളം​കു​ളം ജം​ഗ്ഷ​നി​ൽ ഇ​രവി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന​സൂ​യ ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​ഗോ​ൾ കീ​പ്പ​ർ കെ.​ടി. ചാ​ക്കോ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​റി​നു ദീ​പ​ശി​ഖ കൈ​മാ​റി സ​മാ​പ​ന റാ​ലി​ക്ക് തു​ട​ക്കം കു​റി​ച്ചു.
റാ​ലി ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ​മാ​പ​ന യോ​ഗം മു​ൻ ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം ആ​ർ. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഓ​മ​ന​ക്കു​ട്ട​ൻ, ജോ​ൺ വ​ർ​ഗീ​സ്, ബി​ന്ദു കെ. ​നാ​യ​ർ, വി.​ടി. സാ​ലി, ജ​യ​പാ​ല​ൻ, പ്ര​സ​ന്ന​കു​മാ​ർ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വം​ഗ​ങ്ങ​ളാ​യ ആ​ർ.​പ്ര​സ​ന്ന​കു​മാ​ർ, ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, തോ​മ​സ് മാ​ത്യു, സി.​ഡി മോ​ഹ​ൻ​ദാ​സ്, ര​ഞ്ജി കെ.​ജേ​ക്ക​ബ്, സി. ​പി. സെ​ബാ​സ്റ്റ്യ​ൻ, ബാ​ബു തി​രു​വ​ല്ല, ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു, പി.​ആ​ർ. ഗി​രീ​ഷ്, സി. ​ഡി. ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​ന​വും വ​ഞ്ചി​പ്പാ​ട്ടും റാ​ലി​ക്ക് വ​ർ​ണ​ പ​കി​ട്ടേ​കി ജി​ല്ല​യി​ലെ കാ​യി​ക താ​ര​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.