മലയോര ജനതയ്ക്കു സംരക്ഷണം: രാഷ്ട്രീയ തീരുമാനം ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
1460657
Saturday, October 12, 2024 2:17 AM IST
പത്തനംതിട്ട: മലയോര മേഖലയില്‍ ജനങ്ങള്‍ വന്യമൃഗങ്ങളുമായുള്ള ജനങ്ങൾ നടത്തുന്ന പോരാട്ടത്തിന് അറുതി ഉണ്ടാകണമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങുന്പോഴാണ് സംഘർഷം ഉണ്ടാകുന്നത്.
വന്യമൃഗ വിഷയത്തില്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് ഓഫീസര്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രനിലപാട്. ഇക്കാര്യത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേഷ് യാദവിനെ കേരള എംപിമാര്‍ കണ്ടപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകില്ല.
രാഷ്ട്രീയമായ തീരുമാനംകൂടി ഉണ്ടാകേണ്ട വിഷയമാണിത്. രാഷ്ട്രീയ നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തിയെങ്കിലേ മലയോര മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുകയുള്ളൂ. മലയോര മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഇടപെടല്‍ കാര്യക്ഷമമാകണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ഇഎസ്എ തീരുമാനം താമസിയാതെ ഉണ്ടായേക്കും. ഇതനുസരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായി ഒഴിവാകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടാകണം. സംസ്ഥാന സര്‍ക്കാര്‍ വിഷയം പഠിക്കുകയും ജിയോ മാപ്പിംഗ് പ്രകാരവും ജനവാസ മേഖലകള്‍ ഒഴിവാക്കിയുംവേണം ഇഎസ്എ സംബന്ധിച്ച തീരുമാനം ഉണ്ടാകേണ്ടത്.
ഇതനുസരിച്ച് നടപടികളുണ്ടായിട്ടുണ്ടെന്നാണ് മന്ത്രി വി.എന്‍. വാസവന് നിയമസഭയില്‍ പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ള വിഷയം എന്ന നിലയില്‍ ഇക്കാര്യത്തില്‍ കേരളത്തിലെ എംപിമാര്‍ക്ക് സംസ്ഥാനം നല്കിയ റിപ്പോര്‍ട്ട് നല്‍കുകയും ചര്‍ച്ച നടത്തുകയും വേണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.