കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്
1460364
Friday, October 11, 2024 2:57 AM IST
പത്തനംതിട്ട: അഞ്ചക്കാല റിംഗ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. ചങ്ങനാശേരി സ്വദേശി അനീഷിനാണ് (27) പരിക്കേറ്റത്. കാലിനും കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഇയാളെ ഉടൻ ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു അപകടം.