കോന്നിയൂർ രാധാകൃഷ്ണൻ അനുസ്മരണവും അധ്യാപക അവാർഡുദാനവും ഇന്ന്
1460355
Friday, October 11, 2024 2:57 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തകനും അധ്യാപകനുമായിരുന്ന കോന്നിയൂർ രാധാകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഇന്ന് ആചരിക്കും.
ഇതോടനുബന്ധിച്ച് കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദി ഏർപ്പെടുത്തിയ മികച്ച അധ്യാപകനുള്ള ഒന്നാമത് പുരസ്കാരം കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ മലയാളം അധ്യാപകൻ പ്രീത് ജി. ജോർജിന് സമ്മാനിക്കും.
ഇന്നു രാവിലെ 11ന് പത്തനംതിട്ട ശാന്തി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സമ്മേളനം.