സോദരസംഘം ജില്ലാ കൺവൻഷൻ
1458196
Wednesday, October 2, 2024 3:18 AM IST
പത്തനംതിട്ട: ശ്രീനാരായണ സോദരസംഘം പത്തനംതിട്ട ജില്ലാ കൺവൻഷൻ മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സോദരസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. എം.ശാർങ്ഗധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ. ലാൽസലാം ആമുഖപ്രഭാഷണം നടത്തി. ഗുരുദർശനത്തെ ആസ്പദമാക്കി പ്രഭാഷകനും ഗ്രന്ഥകാരനുമായ എൻ.കെ. ബിജു സെമിനാർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. എസ്. വേണുമോഹൻ, കുമ്പളത്ത് പദ്മകുമാർ, എം.എസ്. മധു, ചന്ദ്രമോഹൻ റാന്നി, എം.വി. സഞ്ജു, ബിനു ജി.തമ്പി, ശ്രീകാന്ത് വാര്യാപുരം, കരുണാകരൻ പരുത്യാനിക്കൽ, സുരേഷ് കോന്നി, അനിത ദിവോദയം, ശ്യാം ഏനാത്ത്, ഇക്ബാൽ അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എം.എസ്. മധു - പ്രസിഡന്റ്, സിന്ധു പി. ആനന്ദ് , തുളസീധരൻ ചാങ്ങമണ്ണിൽ - വൈസ് പ്രസിഡന്റുമാർ, ഇക്ബാൽ അത്തിമൂട്ടിൽ - സെക്രട്ടറി, സുരേഷ് കോന്നി,സുജിത സാദത്ത് - ജോയിന്റ് സെക്രട്ടറിമാർ, ശബരി വേലായുധൻ - ട്രഷറാർ, ശ്രീകാന്ത് വാര്യാപുരം,ശശി പന്തളം - സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.