ഗാന്ധിജയന്തി ആചരണം
1458192
Wednesday, October 2, 2024 3:18 AM IST
പത്തനംതിട്ട: മഹാത്മഗാന്ധിയുടെ 155-ാം ജന്മദിനമായ ഇന്ന് ഗാന്ധിജയന്തി ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഗാന്ധി സ്മൃതി സംഗമം എന്ന പേരില്‍ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം,ബുത്ത് വാര്‍ഡ് തലങ്ങളില്‍ നടക്കും. മഹാത്മജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികാഘോഷവും ഇതോടൊപ്പം നടക്കും.
രാവിലെ 8.30 ന് ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന പത്തനംതിട്ട ബ്ലോക്ക് തല സംഗമം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഗാന്ധിജിയുടെ ഇന്ത്യ എന്ന സങ്കല്പത്തെക്കുറിച്ചുള്ള സന്ദേശം ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ അവതരിപ്പിക്കും. പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിക്കും.
ഗാന്ധിജിയുടെ പാദസ്പര്‍ശനമേറ്റ ഇലന്തൂരിലെ ഗാന്ധി സ്മാരകത്തില്‍ രാവിലെ എട്ടിന് പുഷ്പാര്‍ച്ചന, തുടര്‍ന്ന് ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ മഹാത്മജി അുനുസ്മരണം. കെ.കുമാർജി, ഖദർ ദാസ് ഗോപാലപിള്ള, പി സി. ജോർജ് എന്നിവരുടെ ഓർമകൾ സംഗമ വേദിയിൽ അനുസ്മരിക്കും.
ഗാന്ധിജി ഇലന്തൂരിൽ വന്ന പ്രധാന വീഥികളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തും.
പത്തനംതിട്ട ബ്ലോക്കില്‍ 100 കേന്ദ്രങ്ങളില്‍ വാര്‍ഡ്,ബുത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ ഗാന്ധിജി അനുസ്മരണവും സര്‍വമത പ്രാർഥനയും നടക്കും.
മുക്കൂർ: പാലയ്ക്കാത്തകിടി വിമലാംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ആചരിച്ചു. ഇതോടനുബന്ധിച്ച സേവനവാരത്തിനു തുടക്കമായി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബാപ്പുജിക്ക് പ്രണാമം, പോസ്റ്റർ, ആശംസാ കാർഡ് തയാറാക്കൽ, ഗാന്ധിജിയുടെ വേഷധാരിയുമായി അഭിമുഖം, എന്നിങ്ങനെ വിവിധ പരിപാടികൾ നടന്നു.
ഫോട്ടോ : പാലയ്ക്കാത്തകിടി വിമലാംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗാന്ധിജയന്തി ആചരണത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി വേഷധാരിയായ കുട്ടി