ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം
1458191
Wednesday, October 2, 2024 3:18 AM IST
തിരുവല്ല: ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനം മാർത്തോമ്മ സഭ സീനിയർ വികാരി ജനറാൾ റവ.ഡോ. ഈശോ മാത്യു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. ജോസ് പാറക്കടവിൽ അധ്യക്ഷത വഹിച്ചു .
സെക്രട്ടറി റവ. തോമസ് പി. ജോർജ്, കൺവീനർ ലിനോജ് ചാക്കോ, പ്രിൻസിപ്പൽ മറിയം തോമസ്, ബിബിൻ കെ. രാജു , നാൻസി എലിസബത്ത് വർഗീസ് , സുബിൻ ഡി. മാത്യു എന്നിവർ പ്രസംഗിച്ചു.