ആൽഫ പാലിയേറ്റീവ് കെയർ വാക്കത്തോൺ നാളെ
1458183
Wednesday, October 2, 2024 3:03 AM IST
പത്തനംതിട്ട: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേജിന് സമീപം നാളെ ആൽഫ പാലിയേറ്റീവ് കെയർ നേതൃത്വത്തിൽ നടക്കുന്ന വാക്കത്തോണ്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
ആൽഫാ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നുറുദ്ദീൻ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ അനു ജോർജ് മുഖ്യാതിഥിയായിരിക്കും.
തിരുവല്ല സിഐ സുനിൽ കൃഷ്ണൻ ഫ്ലാഗ് ഓഫ് നിർവഹിക്കും. നഗരംചുറ്റി നഗരസഭ ഓപ്പൺ സ്റ്റേജിന് മുന്നിൽ വാക്കത്തോൺ സമാപിച്ചതിനുശേഷം നടക്കുന്ന സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
രാജ്യസഭാമുൻ ഉപാധ്യക്ഷൻ പി. ജെ. കുര്യൻ, ജില്ലാ പ ഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. തിരുവനന്തപുരം മുതൽ തൃശൂർവരെയുള്ള ജില്ലകളിൽ വാക്കത്തോൺ സംഘടിപ്പിക്കും. 10 ന് വയനാട്ടിൽസമാപിക്കും.
പതിനായിരത്തോളം ആളുകൾക്ക് ആൽഫ കെയർ പാലിയേറ്റീവ് സേവനം നിലവിൽ ലഭ്യമാക്കി വരുന്നതായി ഭാരവാഹികൾ പറഞ്ഞു. എല്ലാ ജില്ലകളിലും പ്രവർത്തനം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
സെക്രട്ടറി എം. ജി. കൊച്ചുമോൻ, പാലിയേറ്റീവ് കെയർ ഗവേണിംഗ് കൗൺസിൽ അംഗം ചന്ദ്രമോഹൻ നായർ, ബലമുരളി, അസ്ന ഇസ്മായിൽ, എബിൻ മാത്യു സാം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.