ബൈക്കപകടത്തിൽ പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു
1458176
Wednesday, October 2, 2024 2:58 AM IST
അടൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനടയാത്രികൻ മരിച്ചു. അടൂർ കോടതി റിട്ട. ജൂണിയർ സൂപ്രണ്ട് പറക്കോട് നിരവിൽ പുത്തൻ വീട്ടിൽ എം.കൃഷ്ണൻ നായരാണ് (64) മരിച്ചത്.
ഉത്രാടദിനത്തിൽ പറക്കോട് ജംഗ്ഷനു സമീപമാണ് അമിത വേഗത്തിൽ വന്ന ബൈക്ക് കൃഷ്ണൻ നായരെ ഇടിച്ചത്. തലയ്ക്കായിരുന്നു പരിക്ക്.
തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച 2.30ന് മരിച്ചു. ഭാര്യ: ഓമനയമ്മ. മക്കൾ: ശ്രീലക്ഷ്മി, ശ്രീജാലക്ഷ്മി. മരുമക്കൾ: രാജേഷ് കുമാർ, വി.ആർ. അഭിലാഷ്. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.