കെസിവൈഎം തിരുവല്ല മേഖല സംഗമവും തെരഞ്ഞെടുപ്പും
1454279
Thursday, September 19, 2024 3:01 AM IST
തിരുവല്ല: കെസിവൈഎം തിരുവല്ല മേഖല സംഗമവും തെരഞ്ഞെടുപ്പും തുകലശേരി സെന്റ് ജോസഫ്സ് ഇടവകയിൽ നടന്നു.
ഫൊറോന വികാരി ഫാ. സ്റ്റീഫൻ പുത്തൻപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. മോട്ടിവേഷണൽ സ്പീക്കർ ഡോ. ജസ്റ്റിൻ തോമസും കെസിവൈഎം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസും ക്ലാസുകൾ നയിച്ചു.
മേഖലാ ഡയക്ടർ ഫാ. പോൾ നെൽസൺ കാനപ്പിള്ളി, രൂപത ഡയറക്ടർ ഫാ. ജോൺ വിയാനി, ഫാ. മാത്യു ഓഴത്തിൽ, ഫാ. തിയോഫിൻ എന്നിവർ നേതൃത്വം നൽകി. വിവിധ യൂണിറ്റുകളിൽനിന്നായി 90 ഓളം യുവജനങ്ങൾ പങ്കെടുത്തു.
മേഖലാ തെരഞ്ഞെടുപ്പിന് രൂപത ട്രഷറർ അലൻ ജോസഫ്, യൂത്ത് കൗൺസിൽ അംഗം ജസ്റ്റിൻ രാജൻ എന്നിവർ നേതൃത്വം നൽകി.