ആറന്മുള ജലോത്സവത്തിന് ഈ വർഷം മുതൽ സാംസ്കാരിക വകുപ്പ് അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്നു മന്ത്രി സജി ചെറിയാൻ. പള്ളിയോട ശിൽപികളെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ് ആറന്മുള വള്ളംകളി. വ്യത്യസ്തമായ ചിന്തകളും നിലപാടുകളും ഉണ്ടെങ്കിലും എല്ലാവരും ഒന്നാണ് എന്ന സന്ദേശത്തോടെ നടത്തുന്ന ഈ ഉത്സവം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.