തിരുവല്ല മാർത്തോമ്മാ റെസിഡൻഷൽ സ്കൂളിന് ചരിത്രനേട്ടം
1453994
Wednesday, September 18, 2024 2:51 AM IST
തിരുവല്ല: ഐസിഎസ്ഇ, ഐഎസ് സി പരീക്ഷകളിൽ മാർത്തോമ്മാ റെസിഡൻഷൽ സ്കൂളിലെ വിദ്യാർഥികൾ ദേശീയതലത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി. പത്ത് വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ ഒന്നാമതെത്താൻ കഴിഞ്ഞു.
ഐഎസ്സിയിൽ മാളവിക എസ്. നായർക്ക് സോഷ്യോളജിയിൽ നൂറു ശതമാനം മാർക്കോടെ ഒന്നാമതെത്താൻ കഴിഞ്ഞു.ഇവാൻജലീൻ വൽസാ ഏബ്രഹാം, കൃപ എലിസബേത്ത് ജോൺ, നന്ദന രാജഗോപാൽ, നന്ദന എ. ശ്രീകുമാർ, സാമുവേൽ കോശി ജോൺ, സൈമൺ ജേക്കബ് (കംപ്യൂട്ടർ ആപ്ലിക്കേഷൻ 100 ശതമാനം),
സൈമൺ ജേക്കബ്, ജോവാനാ എൽസി തോമസ്, ജിയാ മെരീറ്റാ കുര്യൻ (ഹിസ്റ്ററി, സിവിക്സ്, ജോഗ്രഫി 100 ശതമാനം), നന്ദന രാജഗോപാൽ ( മലയാളം 99 ശതമാനം), സാമുവേൽ കോശി ജോൺ (മാത്തമാറ്റിക്സ് 100 ശതമാനം) എന്നിവർ ഐസിഎസ്ഇദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയതായി സ്കൂൾ അധികൃതർ പറഞ്ഞു.