തിരുവോണപ്പുലരിയില്‍ അമ്മത്തൊട്ടിലില്‍ അതിഥിയായി "സിതാര്‍ '
1453714
Tuesday, September 17, 2024 12:46 AM IST
പത്തനംതിട്ട: തിരുവോണ നാളില്‍ അമ്മത്തൊട്ടിലില്‍ ഒരു കുരുന്ന്. പത്തനംതിട്ട ജനറല്‍ ആശുപത്രിയോടു ചേര്‍ന്നുള്ള അമ്മത്തൊട്ടിലിലാണ് ഞായറാഴ്ച രാവിലെ 6.25ന് 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആണ്‍കുട്ടി അതിഥിയായി എത്തിയത്.
2009-ല്‍ പത്തനംതിട്ടയില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 20-ാമത്തെ കുരുന്നും മന്ത്രി വീണാ ജോര്‍ജിന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് "ഹൈടെക്ക്' ആക്കി മാറ്റിയതിനും ശേഷം ലഭിക്കുന്ന മൂന്നാമത്തെ കുരുന്നുമാണ് പുതിയ അതിഥി.
തിരുവോണ നാളില്‍ പുത്തന്‍ പ്രതീക്ഷയുടെ നിറങ്ങളുമായി പത്തനംതിട്ട അമ്മത്തൊട്ടിലില്‍ എത്തിയ കുരുന്നിന് "സിതാര്‍' എന്ന് മന്ത്രി വീണാ ജോര്‍ജുതന്നെ പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി അറിയിച്ചു.