ജില്ലാ സീനിയര്‍ ബാസ്കറ്റ്ബോള്‍ : ആല്‍ഫ ബാലേഴ്സ് ടൗണ്‍ ക്ലബ് കുറിയന്നൂരിനെ നേരിടും
1453422
Sunday, September 15, 2024 3:22 AM IST
കുറിയന്നൂര്‍: ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന പത്തനംതിട്ട ജില്ല സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഫൈനലില്‍ കുറിയന്നൂര്‍ ആല്‍ഫ ബാലേഴ്സ് ടൗണ്‍ ക്ലബ് കുറിയന്നൂരിനെ നേരിടും.
വനിതകളില്‍ ലേഡീസ് ക്ലബ് കുറിയന്നൂരും ഏഞ്ചല്‍സ് ക്ലബ് കുറിയന്നൂരും തമ്മിലാണ് ഫൈനല്‍. ആദ്യ പുരുഷ സെമിയില്‍ ടൗണ്‍ ക്ലബ് കുറിയന്നൂര്‍ ചിറയിറമ്പ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിനെ തോല്‍പ്പിച്ചപ്പോള്‍ ആല്‍ഫ ബാലേഴ്സ് പുല്ലാട് വൈഎംസിഎ കുറിയന്നൂരിനെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ വൈഎംസിഎ കുറിയന്നൂര്‍ സെന്റ് തെരേസസ് ബഥനി ചെങ്ങരൂരിനെ) തോല്‍പ്പിച്ചു. ടൗണ്‍ ക്ലബ് കുറിയന്നൂര്‍ ചിറയിറമ്പ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിനെയും ആല്‍ഫ ബാലേഴ്സ് ക്ലബ് സെന്റ് തോമസ് ക്ലബ് നിരണത്തെയുമാണ് പരാജയപ്പെടുത്തിയത്.