റാന്നി അവിട്ടം ജലോത്സവം നാളെ
1453416
Sunday, September 15, 2024 3:03 AM IST
റാന്നി: അവിട്ടം ജലോത്സവം നാളെ ഉച്ചകഴിഞ്ഞ് പമ്പാനദിയിലെ പുല്ലൂപ്രം ക്ഷേത്രക്കടവില്‍ നടക്കും. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് നെടുമ്പ്രയാര്‍ വരെയുള്ള 15 കരകളില്‍നിന്നുള്ള പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. വര്‍ണാഭമായ ജലഘോഷയാത്രയാണ് അവിട്ടം ജലോത്സവത്തിന്റെ ആകര്‍ഷണീയത.
പങ്കെടുക്കുന്ന 15 പള്ളിയോടങ്ങളിലെ തുഴച്ചില്‍കാര്‍ക്ക് പുല്ലൂപ്രം ക്ഷേത്രം ഓണസദ്യ നല്‍കും. അവിട്ടം ജലോത്സവം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.
ജലോത്സവ ഘോഷയാത്ര സമിതി ചെയര്മാന് റിങ്കു ചെറിയാന് ഫ്ളാഗ് ഓഫ് ചെയ്യും. നോയല്‍ ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ തോമസ് മുഖ്യാതിഥിയായിരിക്കും.