പുഷ്പകൃഷിയുടെ വിളവെടുപ്പു നടത്തി
1453409
Sunday, September 15, 2024 3:03 AM IST
റാന്നി: ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പു നടത്തി. നാറാണംമൂഴി കൃഷിഭവന് നല്കിയ ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട ചെണ്ടുമല്ലി വിത്തിലൂടെ വിരിഞ്ഞ ചെടികളാണ് വിദ്യാലയമുറ്റത്ത് പൂവിട്ടത്.
സ്കൂളിലെ ഓണാഘോഷത്തിന് ഈ പൂക്കളാണ് അത്തപ്പൂവിടുന്നതിനായി ഉപയോഗിച്ചത്. നാറാണംമൂഴി ഗ്രാമപഞ്ചായത്തംഗം സാംജി ഇടമുറി വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ എസ്. ബീന അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപക ഇന്‍-ചാര്‍ജ് കെ.കെ. ശശീന്ദ്രന്, പിടിഎ പ്രസിഡന്റ് കെ.എസ്. സുനില്‍കുമാര്‍, എസ്എംസി ചെയര്മാന് എം.വി. പ്രസന്നകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി. പുഷ്പരാജന്‍, അധ്യാപകരായ ടി. അമ്പിളി, സിന്ധു എം.സോമന്, സി.ജി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.