അറസ്റ്റ് ചെയ്തു
1453187
Saturday, September 14, 2024 2:54 AM IST
അടൂർ: മാല മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇളമണ്ണൂർ ഈട്ടിവിളയിൽ വീട്ടിൽ മോൻസൺ ജോണാണ് (52) അറസ്റ്റിലായത്.
ഇളമണ്ണൂർ കിരൺ നിവാസിൽ സദാനന്ദന്റെ വീട്ടിൽനിന്ന് മകന്റെ കഴുത്തിൽ കിടന്ന ഒന്നര പവൻ മാലയാണ് മോൻസൺ ജോൺ കവർന്നതെന്ന് പോലീസ് പറഞ്ഞു.