വരമേളയും കലാവിരുന്നുമായി പ്രസ്ക്ലബ്ബിന്റെ ഓണാഘോഷം
1453180
Saturday, September 14, 2024 2:54 AM IST
പത്തനംതിട്ട: പ്രസ്ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി ഉന്നത വിജയികളായ കുട്ടികൾക്ക് പുരസ്കാരം സമ്മാനിച്ചു.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, ഡിവൈഎസ്പി എസ്. നന്ദകുമാർ, എഡിഎം ബി. ജ്യോതി, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ, നഗരസഭാ മുൻ ചെയർമാൻമാരായ പി. മോഹൻരാജ്, എ. സുരേഷ് കുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ദേശീയ സമിതിയംഗം വിക്ടർ ടി. തോമസ്,
ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ. ജേക്കബ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ഡി.കെ. ജോൺ, ഫാ. റോയി എം. ഫിലിപ്പ്, ബാബുജി ഈശോ, ജൈവ കർഷക അവാർഡ് ജേതാവ് അജയകുമാർ വല്യുഴത്തിൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, എസ്.വി. പ്രസന്നകുമാർ, പ്രസ്ക്ലബ് മുൻ പ്രസിഡന്റുമാരായ ബോബി ഏബ്രഹാം, സജിത് പരമേശ്വരൻ, സെക്രട്ടറി ജി. വിശാഖൻ, വൈസ് പ്രസിഡന്റ് അഭിലാൽ, മുൻ സെക്രട്ടറി എ. ബിജു എന്നിവർ പ്രസംഗിച്ചു.
സൂപ്പർ ജിമ്നി സിനിമയുടെ സംവിധായകൻ അനു പുരുഷോത്ത്, സിനിമാതാരം കോബ്ര രാജേഷ്, സംഗീത സംവിധായൻ പ്രദീപ് കുമാർ എന്നിവരും പരിപാടിയുടെ ഭാഗമായി.
ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവരുടെ കാരിക്കേച്ചർ നിമിഷനേരംകൊണ്ട് ബോർഡിൽ വരച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു ഓണാഘോഷ പരിപാടിക്ക് മികവേകി. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു.