സഹകരണ ബാങ്കുകളുടെ അന്തകരായി സിപിഎം: ഡിസിസി പ്രസിഡന്റ്
1450704
Thursday, September 5, 2024 3:11 AM IST
റാന്നി: മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ പിടിച്ചടക്കുകയും സാന്പത്തിക തിരിമറിയിലൂടെ അവയെ നശിപ്പിക്കുകയും ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ. യുഡിഎഫ് പഴവങ്ങാടി മണ്ഡലം സഹകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, സനോജ് മേമന, ഏബ്രഹാം മാത്യു, ലിജു ജോർജ്, രജീവ് താമരപള്ളിൽ, സിബി താഴത്തില്ലത്ത്, സി. കെ. ബാലൻ, പ്രകാശ് തോമസ്, സജി ഇടിക്കുള, റൂബി കോശി, ജേക്കബ് ലൂക്കോസ്, അനിത അനിൽകുമാർ, പ്രമോദ് മന്ദമരുതി, അന്നമ്മതോമസ്, ഏബ്രഹാം മാമ്മൻ, എ. റ്റി. ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു.