വായ്പൂര്: മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ആധ്യാത്മിക സംഗമവും രാമായണമേളയും യൂണിയൻ പ്രസിഡന്റ് എം.പി. ശശിധരൻ പിള്ള വായ്പൂര് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഭരണസമിതിയംഗം പ്രകാശ് ചരളേൽ അധ്യക്ഷത വഹിച്ചു. സുദർശന കുമാർ, എ.സി. വ്യാസൻ, ടി. സതീഷ് കുമാർ, പി.എ. പ്രശാന്ത് കുമാർ, റ്റി.റ്റി. രവീന്ദ്രൻ നായർ, ഓമനകുമാരി, പി.കെ. ശിവൻകുട്ടി, വി.എസ്. ശശിധരൻ നായർ, വി.ജി. കരുണാകരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.