ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Wednesday, May 22, 2024 4:42 AM IST
അ​ടൂ​ര്‍: ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം കു​ന്ന​ത്തൂ​ര്‍ തു​രു​ത്തി​ക്ക​ര ക​ല്ലും​മൂ​ട്ടി​ല്‍ സു​രേ​ഷി(29)​നെ​യാ​ണ് പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

കൊ​ല്ലം-​പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ഏ​ഴാം​മൈ​ല്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് സു​രേ​ഷി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് മൊ​ത്ത​ക്ക​ച്ച​വ​ടം ചെ​യ്യു​ന്ന ആ​ളാ​ണ് സു​രേ​ഷെ​ന്ന് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

എ​ക്‌​സൈ​സ് സ്‌​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​സെ​ബാ​സ്റ്റ്യ​ന്‍, അ​സി .എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഫി​റോ​സ് ഇ​സ്മ​യി​ല്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​സി. അ​നി​ല്‍, ബി.​എ​ല്‍. ഗി​രീ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശൈ​ലേ​ന്ദ്ര​കു​മാ​ര്‍, ദി​ലീ​പ് സെ​ബാ​സ്റ്റ്യ​ന്‍, ര​തീ​ഷ്, ദീ​പ​ക്, രാ​ഹു​ല്‍, അ​ഭി​ജി​ത്ത് അ​ജി​ത്ത്, ഷ​മീ​ന എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.