പള്ളിപ്പാട് ബഥനി ആയുർവേദ ആശുപത്രി നാടിന് സമർപ്പിച്ചു
1423860
Tuesday, May 21, 2024 12:00 AM IST
ഹരിപ്പാട്: ബഥനി സന്യാസിനി സമൂഹം പത്തനംതിട്ട പ്രൊവിൻസ് ഹരിപ്പാട് പള്ളിപ്പാട് കേന്ദ്രമായി സ്ഥാപിച്ച ബഥനി ആയുർവേദ ആശുപത്രി നാടിന് സമർപ്പിച്ചു.
പള്ളിപ്പാട് നടന്ന സമ്മേളനത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. സന്യാസിനി സമൂഹത്തിന്റെ സമർപ്പിതമായ ആത്മീയ ജീവിതം പോലെ ആശുപത്രിയുടെ പ്രവർത്തനവും സേവനവും സമർപ്പിത ശുശ്രൂഷയായി നിലകൊള്ളണമെന്നു കർദിനാൾ പറഞ്ഞു.
മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മദർ സുപ്പീരിയർ ജനറൽ മദർ ആർദ്ര എസ്ഐസി ലോഗോ പ്രകാശനവും അനുഗ്രഹപ്രഭാഷണവും നിർവഹിച്ചു. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, രമേശ് ചെന്നിത്തല എംഎൽഎ, ജോർജ് ജേക്കബ്, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രഞ്ജിനി, വാർഡ് മെംബർ റേച്ചൽ വർഗീസ് എന്നിവർ പ്രസംഗിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ തമീം എസ്ഐസി സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്നേഹ എസ്ഐസി നന്ദിയും പറഞ്ഞു.