ഫേസ് ടു ഫേസ് കാന്പയിനു തുടക്കംകുറിച്ച് കെഎസ്യു
1416257
Sunday, April 14, 2024 3:57 AM IST
പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി കെഎസ്യു പ്രവര്‍ത്തകര്‍ രൂപീകരിച്ച വിദ്യാര്‍ഥി സ്ക്വാഡ് ഫേസ് ടു ഫേസ് കാമ്പയിന് പത്തനംതിട്ട നഗരത്തില്‍ തുടക്കം കുറിച്ചു.
പൊതുസ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. ഇന്നലെ രാവിലെ പത്തു മുതല്‍ പത്തനംതിട്ട നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ആന്റോ ആന്റണിയുടെ ചിത്രമുള്ള പ്ലക്കാര്‍ഡുമായി തുടങ്ങിയ കാമ്പയിന് നഗരത്തിലെ എല്ലാ വോട്ടര്‍മാരെയും കണ്ട ശേഷമാണ് അവസാനിപ്പിച്ചത്.
വരും ദിവസങ്ങളില്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫേസ് ടു ഫേസ് കാമ്പയിനിംഗിന്റെ ഭാഗമായി കെഎസ്യു പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ഥിക്കും. കെഎസ്യു ജില്ലാ പ്രസിഡന്റ് അലന് ജിയോ മൈക്കിളിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണിലിന്റെയും നേതൃത്വത്തില്‍ നടന്ന പ്രചാരണത്തിന് കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് അന്‍സര്‍ മുഹമ്മദ്,
സംസ്ഥാന കണ്‍വീനര്‍ തൗഫീഖ് രാജന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.കെ. തദാഗത്, അനന്തഗോപന്‍ തോപ്പില്‍, ക്രിസ്റ്റോ അനില്‍ കോശി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മെബിന് നിരവേല്‍, ജോണ്‍ കിഴക്കേതില്‍, റോഷന് റോയി തോമസ്, ടോണി ഇട്ടി, ജോഷ്വാ ടി. വിജു, ചിന്നു മാത്യു, ജോബിന് കെ. ജോസ്, ഫാത്തിമ തുടങ്ങിയവര്‍ നേതൃത്വം നല്കി.