പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകങ്ങളുടെ വിതരണം തെരഞ്ഞടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചു.
കൈപുസ്തകവും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വീടുകളിലെത്തിക്കുമെന്നു വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
വോട്ടര്‍ രജിസ്ട്രേഷന്, വോട്ടുചെയ്യേണ്ട രീതി, ഭിന്നശേഷി-മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍, വോട്ടുചെയ്യുന്നതിനായി തെരഞ്ഞടുപ്പ് കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങള്‍, സമ്മതിദായകരുടെ പ്രതിജ്ഞ, വെബ്സൈറ്റിലേക്കുള്ള ക്യുആര്‍ കോഡ്, ഹെല്പ്ലൈന് നമ്പരുകള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം കൈപ്പുസ്തകത്തില്‍ അടങ്ങിയിട്ടുണ്ട്.