വിഷു ആശംസകളുമായി ആന്റോയുടെ പര്യടനം
1416251
Sunday, April 14, 2024 3:57 AM IST
പത്തനംതിട്ട: വിഷു ആശംസകളുമായി യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി കോന്നി മണ്ഡലത്തിലെ കോന്നി, തണ്ണിത്തോട് ബ്ലോക്കുകളിലെ പര്യടനം പൂര്‍ത്തിയാക്കി. കൊന്നപ്പൂക്കളും ആശംസാകാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്.
തിരുമങ്ങാട് ജംഗ്ഷനില്‍ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയ്, കോന്നി നിയോജക മണ്ഡലം ചെയര്മാന് എസ്. സന്തോഷ് കുമാര്‍, കണ്‍വീനര്‍ ഉമ്മന്‍ മാത്യു വടക്കേടത്ത്, ജില്ലാ പഞ്ചായത്തംഗം റോബിന് പീറ്റര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മല്ലു പി. രാജന് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
ആന്റോ ആന്റണിയുടെ ഇന്നത്തെ പര്യടനം കൊക്കാത്തോട് കല്ലേലി അമ്പലം ജംഗ്ഷനില്‍ നിന്നാരംഭിക്കും. ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട നഗരസഭയിലാണ് പര്യടനം.