കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം: മോൻസ് ജോസഫ്
1415903
Friday, April 12, 2024 3:17 AM IST
തിരുവല്ല : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ജനങ്ങളുടെ തരംഗമാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ.
യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് പര്യടനം പരുമലയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെയും കേരളത്തിൽ പിണറായിയുടെയും ഭരണത്തിൽ പൊറുതിമുട്ടിയ ജനം ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുകയാണ്.
ജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ച് ഉയരാൻ ഇരു സർക്കാരുകൾക്കും കഴിഞ്ഞിട്ടില്ല. ജനഹൃദയങ്ങളിൽ യുഡിഎഫിന് അനുകൂലമായി വിധിയെഴുത്ത് ഉണ്ടായിക്കഴിഞ്ഞതായും മോൻസ് ജോസഫ് പറഞ്ഞു.
നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് പറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കൺവീനർ എ. ഷംസുദീൻ, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞു കോശി പോൾ, കെപിസിസി സെക്രട്ടറിമാരായ എൻ. ഷൈലാജ്, എബി കുര്യക്കോസ്,
കെപിസിസി കോ-ഓർഡിനേറ്റർ റെജി തോമസ്, യുഡിഫ് നിയോജകമണ്ഡലം കൺവീനർ വർഗീസ് ജോൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സതീഷ് ചാത്തങ്കേരി,
ജേക്കബ് പി. ചെറിയാൻ, റോബിൻ പരുമല, തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജോസ് പഴയിടം, രാജു പുളിമ്പള്ളിൽ, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ആർ. ജയകുമാർ, പി. ജി. പ്രസന്നകുമാർ,
പി. എം. അനീർ, മധുസൂദനൻ പിള്ള, ബിജു ലങ്കാഗിരി, ജോർജ് മാത്യു, പി. തോമസ് വർഗീസ്, ബാലകൃഷ്ണൻ നിരണം, ബിനു വർഗീസ്, ക്രിസ്റ്റഫർ ഫിലിപ്പ്, സജി എം മാത്യു, പോൾ തോമസ്, ഗിരീഷ് കാറ്റോഡ്, ജോ ഇലഞ്ഞിമൂട്ടിൽ, ബിനു കുരുവിള, വി. ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.