ഇരവിപേരൂരിൽ ഭീതിയായി "പുലി'
1394652
Thursday, February 22, 2024 3:15 AM IST
ഇരവിപേരൂർ: ഇരവിപേരൂർ മഠത്തുംഭാഗം, വട്ടക്കോട്ടാൽ പ്രദേശത്ത് പുലിയെ കണ്ടെന്ന അഭ്യൂഹം ഭീതി പരത്തി. ഇന്നലെ വൈകുന്നേരമാണ് ഈ പ്രദേശത്തു പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്.
വിവരം അറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തി. വ്യാപകമായ പരിശോധനകൾക്കൊടുവിൽ പള്ളിപ്പാക്കാൻ ഇനത്തിൽപ്പെട്ട കാട്ടുപൂച്ചയാണെന്ന നിഗമനത്തിലെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് വനപാലകർ നിഗമനത്തിലെത്തിയത്.