റാന്നി നിയോജക മണ്ഡലത്തില്‍ പത്ത് റോഡുകള്‍ക്ക് 49.28 ലക്ഷം രൂപ അനുവദിച്ചു
1374807
Friday, December 1, 2023 12:23 AM IST
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ 10 റോഡുകളുടെ നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നു 49.28 ലക്ഷം രൂപ അനുവദിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഭരണാനുമതി ലഭിച്ച റോഡുകളുടെ സാങ്കേതിക അനുമതി ലഭിച്ചാല്‍ ഉടന്‍തന്നെ നിര്‍മാണം ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തികള്‍ നടപ്പാക്കാനാകും.
പെരുനാട് പഞ്ചായത്തിലെ നെടുമണ്‍ ഉഴം റോഡ് (4.99 ലക്ഷം), തിനവിളപ്പടി -പുതുവേല്തടം റോഡ് (4 ലക്ഷം), വെച്ചൂച്ചിറ പഞ്ചായത്തിലെ സന്തോഷ് കവല - കൊല്ലമുള റോഡ് (4.50 ലക്ഷം), നാറാണംമൂഴി പഞ്ചായത്തിലെ നാറാണംമൂഴി ഹൈസ്കൂള്‍പടി-കാണിമുക്ക് റോഡ് (4.50 ലക്ഷം), അങ്ങാടി പഞ്ചായത്തിലെ തൃക്കോമല മേപ്രത്തുപടി-കഴുത്തൂട്ട് പുരയിടത്തില്‍ റോഡും സംരക്ഷണഭിത്തിയും (4.50 ലക്ഷം), ചെറുകത്രപടി-ഇലവുങ്കല്പടി-റേഷന്‍കടപടി റോഡ് (7.50 ലക്ഷം), റാന്നി പഞ്ചായത്തിലെ ഹോമിയോപ്പടി-ആശാരികാലാ റോഡ് (4.50 ലക്ഷം), ചെറുകോല്‍ പഞ്ചായത്തിലെ തിരുമുറ്റം കളരി-ഐപിസിപടി റോഡ് (4.90 ലക്ഷം), കാട്ടൂര്പേട്ടമുത്ത്പറമ്പില്-പള്ളിപ്പടി റോഡ് (4.99 ലക്ഷം), അയിരൂര്‍ പഞ്ചായത്തിലെ തടത്തേല്മുക്ക്-വട്ടപ്പാറ റോഡ് (4.90 ലക്ഷം) എന്നിങ്ങനെയാണ് റോഡുകള്‍ക്ക് തുക അനുവദിച്ചിട്ടുള്ളത്.