കേരള കോണ്‍ഗ്രസ്-എം സംസ്കാരവേദി ഉദ്ഘാടനം ചെയ്തു
1339998
Tuesday, October 3, 2023 11:37 PM IST
കോട്ടയം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംസ്കാരവേദി സംഘടിപ്പിച്ച സമ്മേളനം കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു.
സംസ്കാരവേദി പ്രസിദ്ധീകരിച്ച 50 കവികളുടെ കവിതാസമാഹാരം കാവ്യവേദി ഡോ. പോള്‍ മണലിനു കൈമാറി ജോസ് കെ. മാണി പ്രകാശനം ചെയ്തു. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാനതല ഗാന്ധി ക്വിസ് മത്സര വിജയികള്‍ക്ക് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ സമ്മാനങ്ങള്‍ നല്കി.സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ഡോ. പഴകുളം സുഭാഷ്, മാലേത്ത് പ്രതാപചന്ദ്രന്, ഡാനിയേല്‍ ജോണ്‍, ക്വിസ് മാസ്റ്റര്‍ പി.എസ് പണിക്കര്‍, പയസ് കുര്യന്, ബാബു ടി ജോണ്‍, ഡോ. ജേക്കബ് സാംസണ്, മനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.