സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടിച്ചു
1339806
Sunday, October 1, 2023 11:43 PM IST
അടൂര്‍: സൂപ്പര്‍ മാര്‍ക്കറ്റിനു തീപിടിച്ചു. ടൗണില്‍ പാര്‍ഥസാരഥി ജംഗ്ഷിലെ ജെജെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇന്നലെ രാവിലെ ആറോടെ തീപിടിത്തം ഉണ്ടായത്.
അഗ്നിശമനസേന തീ കെടുത്തി. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമസ്ഥന് ജോസ് പി. ചാക്കോ പറഞ്ഞു.
വൈദ്യുതി ഷോർട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഇടനാഴിയില്‍ ഉണ്ടായിരുന്ന വൈദ്യുതി സ്വിച്ച് ബോര്‍ഡ് പൂര്‍ണമായി കത്തിനശിച്ചു.
കടയിലുണ്ടായിരുന്ന പലചരക്ക്, സ്റ്റേഷനറി സാധനങ്ങള്‍ കത്തിനശിച്ചു. അഗ്നിശമനസേന ഷിയേഴ്സ് ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തു കയറി തീ അണച്ചു.