സമൂഹത്തെ ചലിപ്പിക്കുന്ന സംവേദനമാണ് സംഗീതം: റവ. എബി ടി. മാമ്മൻ
1339473
Saturday, September 30, 2023 11:19 PM IST
തിരുവല്ല: സംഗീതത്തിലൂടെ മനസുകളെ ഉണർത്താനും നവീകരിക്കാനും സാന്ത്വനം പകരാനും സാധിക്കുമെന്നു മാർത്തോമ്മാ സുറിയാനി സഭ സെക്രട്ടറി റവ. എബി ടി. മാമ്മൻ.
നിരണം-മാരാമൺ ഭദ്രാസന മാർത്തോമ്മ മ്യൂസിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടന്ന സംഗീത ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ റവ. ഉമ്മൻ കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, ട്രഷറർ അനീഷ് കുന്നപ്പുഴ, കൺവീനർ ബിനു ജോൺ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ.ബിനു വർഗീസ്, ലിനോജ് ചാക്കോ, ഷിനി ജേക്കബ്, ജിജി ഇടുക്കള ജോർജ് എന്നിവരും റവ. മോൻസി കെ. ഫിലിപ്പ്, റവ. ജോൺ തോമസ്, ആനിയമ്മ കുര്യൻ എന്നിവരും പ്രസംഗിച്ചു.
പാശ്ചാത്യ, പൗരസ്ത്യ, സുറിയാനി ഗീതങ്ങളെ ആസ്പദമാക്കി റവ. സിബു പള്ളിച്ചിറ, പാശ്ചാത്യ സംഗീതവും ശബ്ദ വിന്യാസവും ഒരു അവലോകനം എന്ന വിഷയത്തിൽ പ്രഫ. വരുൺ മാത്യു ഇടുക്കള എന്നിവർ ക്ലാസുകൾ നയിച്ചു.