സഹകരണ കൊള്ളയ്ക്കു സർക്കാർവക സംരക്ഷണം: സതീഷ് കൊച്ചുപറന്പിൽ
1339293
Friday, September 29, 2023 11:54 PM IST
കുറ്റൂർ: പാവപ്പെട്ടവരുടെ പണം ഉപയോഗിച്ച് പടുത്തുയർത്തിയ സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർകുന്നത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ.
കുറ്റൂർ സഹകരണ ബാങ്കിലെ സാന്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടു വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ ബാങ്ക് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാര ദുർവിനിയോഗം നടത്തിയും ഗുണ്ടകളെ ഉപയോഗിച്ചും സിപിഎം പിടിച്ചെടുത്ത സഹകരണ സംഘങ്ങൾ തകർച്ചയുടെ വക്കിലാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.മണ്ഡലം പ്രസിഡന്റ് പോൾ തോമസ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ സതീഷ് ചാത്തങ്കരി, ജേക്കബ് പി. ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ വിശാഖ് വെൺപാല, ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് നേതാക്കളായ ആർ. ജയകുമാർ, ജിനു തോമ്പുകുഴി, കെ.സി. തോമസ്, വി.എം. സദാശിവൻ പിള്ള, ക്രിസ്റ്റഫർ ഫിലിപ്പ്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ബിന്ദു കുഞ്ഞുമോൻ, ശില്പ സൂസൻ തോമസ്, ശാന്തി പ്രസാദ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് കോവൂർ തുടങ്ങിയവർ പ്രസംഗിച്ചു.