ദൈവദാസന് മാര്‍ കാവുകാട്ടിന്റെ ശ്രാദ്ധപ്പെരുന്നാൾ ഒന്നുമുതൽ
1338831
Wednesday, September 27, 2023 11:57 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് ദൈവദാസന് മാര്‍ കാവുകാട്ടിന്റെ 54-ാമത് ശ്രാദ്ധപ്പെരുന്നാളാചരണവും കണ്‍വന്‍ഷനും ഒക്ടോബര്‍ ഒന്നുമുതല്‍ ഒമ്പതുവരെ മെത്രാപ്പോലീത്തന്‍ കബറിടപ്പള്ളിയില്‍ നടക്കുമെന്ന് അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, പോസ്റ്റുലേറ്റര്‍ റവ.ഡോ. റോബി ആലഞ്ചേരി, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം എന്നിവര്‍ അറിയിച്ചു.
എട്ടുവരെ തീയതികളില്‍ വൈകുന്നേരം 4.30ന് റംശ, അഞ്ചിന് വിശുദ്ധകുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന.വിവിധ ദിവസങ്ങളില്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ് മാര്‍ തോമസ് പാടിയത്ത്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, ഫാ. ജോര്‍ജ് കാവുകാട്ട്, ഫാ. അഗസ്റ്റിന് കണ്ടത്തിക്കുടിലില്‍, കാവുകാട്ട് പിതാവില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചവര്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ശ്രാദ്ധപ്പെരുന്നാള്‍ ദിനമായ ഒമ്പതിന് രാവിലെ 5.45ന് ബിഷപ് മാര്‍ തോമസ് തറയില്‍, 7.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഒമ്പതിന് മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, 10.15ന് ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, 11.30ന് റവ.ഡോ. ഐസക് ആലഞ്ചേരി, 2.30ന് ഫാ. മാത്യു താന്നിയത്ത്, 3.30ന് അതിരൂപതയിലെ നവവൈദികര്‍, 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
ഉച്ചയ്ക്ക് 12.30ന് മെത്രാപ്പോലീത്തന്‍പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ പൊതിച്ചോര്‍ നേർച്ച ആശിര്‍വാദം നിര്‍വഹിക്കും.