മലങ്കര കാത്തലിക് മദേഴ്സ് ഫോറം സംഗമം
1338827
Wednesday, September 27, 2023 11:57 PM IST
കോന്നി: മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പാഠപുസ്തകങ്ങളായിരിക്കണമെന്നു പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ്. അട്ടച്ചാക്കൽ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളിയിൽ മലങ്കര കാത്തിലക് മദേഴ്സ് ഫോറം ത്രൈമാസ സെമിനാറിൽ അനുഗ്രഹസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ. വർഗീസ് കാലായിൽവടക്കേതിൽ ഉദ്ഘാടനം ചെയ്തു. മദേഴ്സ് ഫോറം പ്രസിഡന്റ് ഷീജ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കോന്നി വൈദികജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ, ഡയറക്ടർ ഫാ. ബിനോയ് പുതുപ്പറന്പിൽ, ഫാ. ബോബി ഇരട്ടപുളിക്കൽ, ഫാ. വർഗീസ് തയ്യിൽ, ഫാ. ബിജോയ് ജേക്കബ്, ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, ഫാ. ജോർജ് വർഗീസ് പുതുപ്പറന്പിൽ, ഫാ. ജോയൽ തോമസ്, ഫാ. പ്രശാന്ത് ഒഐസി, ലീലാമ്മ രാജു, മിനി ഡേവിഡ്, നിർമല ജയിംസ് എന്നിവർ പ്രസംഗിച്ചു. കിൻഫ്ര ചെയർമാൻ ജോർജുകുട്ടി ആഗസ്തി ക്ലാസ് നയിച്ചു.