മാലം: മലങ്കര കത്തോലിക്ക തിരുവല്ല അതിരൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളുടെയും സ്പോർട്സ് ആൻഡ് ഗെയിംസ് മത്സരങ്ങൾ നാളെ മുതൽ മാലം മൗണ്ട് മേരി പബ്ലിക് സ്കൂളിൽ ആരംഭിക്കും.
നാളെ ഫുട്ബോൾ മത്സരങ്ങൾ മാലം മൗണ്ട് മേരി പബ്ലിക് സ്കൂളിലും 30ന് ബാഡ്മിന്റൺ മത്സരങ്ങൾ മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലും ബാസ്കറ്റ്ബോൾ ഒക്ടോബർ 14ന് മാലം മൗണ്ട് മേരി പബ്ലിക് സ്കൂളിലും നടത്തുമെന്ന് മൗണ്ട് മേരി പബ്ലിക് സ്കൂൾ മാനേജർ ഫാ. ഫിലിപ്പ് മങ്ങാട്ടേത്ത്, പ്രിൻസിപ്പൽ എ.ഡി. ഷൈല, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അറിയിച്ചു.