ജില്ലാതല അധ്യാപക പരിശീലനം
1338477
Tuesday, September 26, 2023 10:41 PM IST
പത്തനംതിട്ട: ജില്ലയിലെ യുപി വിഭാഗത്തിലെ ഗണിത അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എസ്. രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു. പന്തളം ബിആര്‍സിയില്‍ നടന്ന പരിശീലനത്തില്‍ 11 സബ് ജില്ലയില്‍നിന്ന് എത്തിയ അധ്യാപകര്‍ പങ്കെടുത്തു.
ഇവരുടെ നേത്യത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ക്ലസ്റ്റര്‍ പരിശീലനം നല്‍കും.
സംസ്ഥാന തലത്തില്‍ പരിശീലനം നേടിയ ബിനു കെ. സാം, അനൂപ് ജോണ്‍, കെ. ദീപു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പന്തളം ഉപജില്ലാതല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീലത, പ്രകാശ് കുമാര്‍, എച്ച്എം ഫോറം കണ്‍വീനര്‍ സാബിറ ബീവി, ഷാദം തുടങ്ങിയവര്‍ പങ്കെടുത്തു.