ശബരിമല ആകാശ റെയിൽപ്പാത മണ്ണുപരിശോധന റാന്നിയിൽ
1338476
Tuesday, September 26, 2023 10:41 PM IST
റാന്നി: ചെങ്ങന്നൂരിൽനിന്നു പമ്പയ്ക്കുള്ള ആകാശ റെയിൽപ്പാതയുടെ സർവേയും മണ്ണ് പരിശോധനയും പുരോഗമിക്കുന്നു.
പുനലൂർ - മൂവാറ്റുപുഴ റോഡിനോടു ചേർന്ന് മന്ദിരം പൊട്ടങ്കൽ പടിയിൽ കഴിഞ്ഞദിവസം മണ്ണു പരിശോധന നടന്നു. സർവേയുടെ ഭാഗമായി ഹെലികോപ്റ്ററിൽ ദൂരപരിശോധനയും നടത്തിയിരുന്നു.
ഡൽഹി കേന്ദ്രീകരിച്ചുള്ള കമ്പനിക്കാണ് പരിശോധന ചുമതലകൾ. ചെങ്ങന്നൂരിൽ നിന്നാരംഭിക്കുന്ന പാത പന്പാനദിയുടെ തീരത്തുകൂടിയാണ് കൂടുതലും കടന്നുപോകുന്നത്.
കിടങ്ങന്നൂർ, ആറന്മുള, തെക്കേമല, ചണ്ണമാങ്കൽ, കാട്ടൂർ, കീക്കൊഴൂർ, തെക്കേപ്പുറം, മന്ദിരം, ഇടക്കുളം, പേങ്ങാട്ടുകടവ്, മാടമൺ, പെരുനാട്, തോണിക്കടവ്, കുറുമ്പൻമൂഴി, കണമല, കിസുമം, അട്ടത്തോട്, കൊല്ലമൂഴി, വെള്ളാച്ചി, ഏട്ടപെട്ടി, ഒളിയംപുഴ, പമ്പ എന്ന രീതിയിലാണ് റൂട്ട് നിർദേശിച്ചിരിക്കുന്നത്.