നടൻ ദിലീപ് വള്ളസദ്യക്കെത്തി
1338475
Tuesday, September 26, 2023 10:41 PM IST
ആറന്മുള: ചലച്ചിത്രതാരം ദിലീപ് ഇന്നലെ ആറന്മുള വള്ളസദ്യയിൽ പങ്കെടുത്തു. ഉമയാറ്റുകര പള്ളിയോടത്തിനാണ് താരം വള്ളസദ്യ നൽകിയത്.
ഇന്നലെ രാവിലെ കേത്രക്കടവിൽ പള്ളിയോടത്തിലെത്തിയ ഉമയാറ്റുകര കരക്കാരെ ദിലീപും കുടുംബാംഗങ്ങളും ചേർന്നു സ്വീകരിച്ചു.
കരക്കാർക്കൊപ്പം ക്ഷേത്രമുറ്റത്തെത്തി ആചാരപരമായ ചടങ്ങുകൾ നിർവഹിച്ചശേഷം വള്ളസദ്യയും വിളന്പി.