കോഴഞ്ചേരിയിൽ ബസിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
1338474
Tuesday, September 26, 2023 10:41 PM IST
കോഴഞ്ചേരി: കെഎസ്ആര്‍ടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു.
മല്ലപ്പുഴശേരി പുന്നക്കാട് കര്‍ത്തവ്യം കന്നടിയില്‍ രസ്മിനാണ് (29) മരിച്ചത്. പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ പുന്നക്കാട് പേരാത്രയില് രതീഷ് (28) കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
ടികെ റോഡിൽ തെക്കേമലയ്ക്കും കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിനും മധ്യേ തിങ്കളാഴ്ച രാത്രി 7.15 ഓടെയാണ് അപകടം.
ആലപ്പുഴയില്‍നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന ബസും തെക്കേമല ഭാഗത്തുനിന്നു വന്ന ഓട്ടോ റിക്ഷയും ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു.