വിൻസന്റ് ഡി പോൾ സൊസൈറ്റി വാർഷികം
1338229
Monday, September 25, 2023 10:09 PM IST
വകയാര്‍: കത്തോലിക്ക സഭയുടെ കാരുണ്യ പ്രവര്‍ത്തകരുടെ സംഘമായ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വകയാര്‍ ഏരിയ കൗണ്‍സിലിന്റെ 11-ാം വാര്‍ഷിക സമ്മേളനം നടത്തി. വകയാര്‍ ഏരിയ കൗണ്‍സില്‍ ആത്മീയ ഉപദേഷ്ടാവ് ഫാ. വര്‍ഗീസ് കൈതോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. ബേബി മാവേലില്‍ അധ്യക്ഷത വഹിച്ചു. 15 കോണ്‍ഫറന്‍സുകളില്‍ നിന്നു 104 വിന്‍സെന്‍ഷന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പത്തനംതിട്ട സെന്‍ട്രല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഫിലിപ്പ്, സിസ്റ്റര്‍ രമ്യ എസ്ഐസി, തോമസുകുട്ടി, പി.ജി. വര്‍ഗീസ്, കെ.എസ്. ബാബു, വില്‍സണ്‍ പട്ടേരില്‍, ഷൈനി റെജി, ജോബിന് ഈനോസ് എന്നിവര്‍ പ്രസംഗിച്ചു.