ആർച്ച്ബിഷപ് ജോർജ് പനംതുണ്ടിലിന് നാളെ തിരുവല്ലയിൽ സ്വീകരണം
1338223
Monday, September 25, 2023 9:50 PM IST
തിരുവല്ല: ഖസാക്കിസ്ഥാനിലെ അപ്പൊസ്തലിക് നൂൺഷ്യോയായി നിയമിതനായ ആർച്ച്ബിഷപ് ഡോ. ജോർജ് പനംതുണ്ടിലിന് നാളെ രാത്രി ഏഴിന് തിരുവല്ല മേരിഗിരി അരമനയിൽ സ്വീകരണം നൽകും.
സമ്മേളനത്തിൽ ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, വികാരി ജനറാൾ റവ.ഡോ. ഐസക്ക് പറപ്പള്ളിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. വർഗീസ് കെ. ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും. വൈദിക, സന്യസ്ത, അല്മായ, സെമിനാരി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. തിരുവനന്തപുരം മേജർ അതിഭദ്രാസനാംഗമായ ആർച്ച്ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ ഒക്ടോബർ നാലിന് ഖസാക്കിസ്ഥാനിൽ അപ്പൊസ്തലിക് ന്യൂൺഷ്യോയായി ചുമതലയേൽക്കും.
തിരുവല്ല അതിഭദ്രാസനത്തിന്റെ മൂന്നാമത് മെത്രാപ്പോലീത്തയായിരുന്ന സഖറിയാസ് മാർ അത്താനാസിയോസിന്റെ 46-ാമത് ഓർമത്തിരുനാൾ ദിനമായ 28ന് രാവിലെ 6.30ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ പ്രഭാത പ്രാർഥനയ്ക്കു ശേഷം ആർച്ച്ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ വിശുദ്ധ കുർബാന അർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തും. കബറിൽ ധൂപ പ്രാർഥന, നേർച്ചവിളന്പ് എന്നിവ ഉണ്ടാകും.