മത്തായിയുടെ കുടുംബത്തിന് നിർമിക്കുന്ന ഭവനത്തിന്റെ കട്ടിളവയ്പ് നടന്നു
1338221
Monday, September 25, 2023 9:50 PM IST
പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകൻ ആയിരുന്ന അന്തരിച്ച മത്തായി(പൊന്നു)യുടെ കുടുംബത്തിനുവേണ്ടി നിർമിക്കുന്ന ഭവനത്തിന്റെ കട്ടിളവയ്പ് ശുശ്രൂഷ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു. മത്തായിയുടെ കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മത്തായി മരിച്ചു 1000 ദിവസം തികഞ്ഞ കഴിഞ്ഞ ജൂൺ പത്തിനാണ് തുടക്കം കുറിച്ചത്.
വടശേരിക്കര അരീക്കക്കാവിൽ മത്തായിയുടെ കുടുംബത്തിന് സൗജന്യമായി ലഭിച്ചതും അതോടു ചേർന്നു വാങ്ങിയതുമായ സ്ഥലത്ത് കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത കല്ലിടീൽ കർമം നിർവഹിച്ച് പണികൾ തുടങ്ങുകയായിരുന്നു.
പി.പി. മത്തായി ഭവനനിർമാണ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തും ഉള്ള എല്ലാം വിഭാഗം ജനങ്ങളുടെയും സുമനസുകളുടെയും സഹായത്തോടെയാണ് നിലവിൽ പണികൾ നടക്കുന്നതെന്നു ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രപ്പോലീത്ത പറഞ്ഞു.
ബസലേൽ റന്പാൻ, ഭദ്രാസന സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ടൈറ്റസ് ജോർജ്, ഫാ. എബി വർഗീസ്, ഡീക്കൻ റിജേഷ്, ഭവനനിർമാണ കൺവീനർ വിക്ടർ ടി. തോമസ്, ജോണി കെ. ജോർജ്, കമ്മിറ്റി അംഗങ്ങളായ പ്രഫ. ജി. ജോൺ, അനിൽ ടൈറ്റസ്, അനീഷ് തോമസ് വാനിയേത്ത്, ജോസഫ് ഇടിക്കുള, എജിനിയർ കെ.എം. വർഗീസ് എന്നിവർ പങ്കെടുത്തു.