ഗുരുദേവ സമാധി ദിനാചരണം
1337553
Friday, September 22, 2023 10:25 PM IST
കോന്നി: എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ ശ്രീനാരായണഗുരുവിന്റെ 96-ാമത് സമാധിദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
സർവമത പ്രാർഥന, സർവമത സാഹോദര്യ സംഗമം, സമൂഹസദ്യ എന്നിവ നടന്നു. സമാധി ദിനാചാരണം പത്തനംതിട്ട എസ്എൻഡിപി. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം സി.എസ്. സോമൻ പിള്ള അധ്യക്ഷത വഹിച്ചു.
യാക്കോബ് റമ്പാൻ കോർ എപ്പിസ്കോപ്പ, മുഹമ്മദ് ബഷീർ സഉദി, ജെ. അജയൻ, സുജാത മോഹൻ, ലീലാമണി ടീച്ചർ, ജി. രാമകൃഷ്ണപിള്ള, ജി. മോഹൻദാസ്, റോയി ജോർജ്, ജോൺ ഫിലിപ്പ്, മോനിക്കുട്ടി, സുനിൽ ഖാൻ, കെ.ആർ. സലിൽനാഥ് എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതവും ദേവാലയം ഡയറക്ടർ എസ്. അജീഷ് നന്ദിയും പറഞ്ഞു.