മണക്കാലയിൽ കടയുടെ ഭിത്തി തുരന്ന് മോഷണം
1337045
Wednesday, September 20, 2023 11:29 PM IST
അടൂർ: മണക്കാലയിൽ കടയുടെ ഭിത്തി തുരന്ന് മോഷണം. മണക്കാല പ്രദീപ് കുമാറിന്റെ മൂലക്കട സ്റ്റോഴ്സിലാണ് മോഷണം നടന്നത്.
തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന കടയുടെ പിന്നിലെ കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ആ കടയുടെ ഭിത്തി തുരന്നാണ് പ്രദീപിന്റെ കടയിൽ പ്രവേശിച്ചത്.
15,000 രൂപയുടെ സ്റ്റേഷനറി സാധനങ്ങളും 11,000 രൂപയും മോഷണം പോയി. കടയിലുണ്ടായിരുന്ന ഐസ്ക്രീം കഴിച്ച ശേഷം കപ്പുകളും മറ്റും സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു.
സമീപത്തുള്ള ശ്രീകുമാറിന്റെ പുത്തൻപുരയ്ക്കൽ സ്റ്റോഴ്സിലും മോഷണശ്രമം നടന്നു. കടയുടെ പിന്നിലെ ജനൽപാളി പൊളിച്ചെങ്കിലും അകത്തേക്കു പ്രവേശിക്കാനായില്ല. കടയ്ക്കുള്ളിൽ സാധനങ്ങൾ വയ്ക്കാനുള്ള ഇരുമ്പ് തട്ടാണ് തടസമായത്. അടൂർ പോലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു.