പെരുനാട്ടിൽ തെരുവുനായ ആക്രമണം, മൂന്നുപേർക്ക് കടിയേറ്റു
1301390
Friday, June 9, 2023 11:00 PM IST
റാന്നി: പെരുനാട്ടിൽ തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. പെരുനാട് കാർമേൽ എൻജിനിയറിംഗ് കോളജിന് സമീപം താമസിക്കുന്ന പൂങ്കാമണ്ണിൽ മറിയാമ്മ (85), പേരക്കുട്ടി ലിജി (29), പെരുനാട് ഉഷാകുമാരി (58) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെയാണ് സംഭവം. മറിയാമ്മയുടെ കണ്ണിന്റെ ഭാഗത്ത് ചാടി കടിക്കുകയായിരുന്നു. കൊച്ചുമകൾ ലിജി ശബ്ദംകേട്ട് വന്നപ്പോൾ ലിജിയുടെ കാൽമുട്ടിനും കടിയേറ്റു. ഓടിപ്പോയ നായ ലോട്ടറി വില്പനക്കാരിയായ ഉഷാകുമാരിയെയും ആക്രമിച്ചു. സംഘടിച്ച പ്രദേശവാസികൾ നായയെ തല്ലിക്കൊന്നു.
കടിയേറ്റ മറിയാമ്മയെയും ലിജിയെയും പെരുനാട് സിഎച്ച്സിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഉഷാകുമാരി പെരുനാട് ആശുപത്രിയിൽ ചികിത്സ തേടി. നായയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി വെറ്ററിനറി സർജനോട് ആവശ്യപ്പെട്ടു.
ഉച്ചവരെയും ഡോക്ടർ എത്താതിരുന്നതിനാൽ പ്രസിഡന്റിന്റെ നിർദേശപ്രകാരം സ്വകാര്യ ജീപ്പിൽ രണ്ട് പഞ്ചായത്ത് ജീവനക്കാരെയും കൊണ്ട് ജഡം തിരുവല്ലയിലെ വെറ്ററിനറി ലാബിലേക്കു കൊണ്ടുപോയി പരിശോ ധനയ്ക്കു വിധേയമാ ക്കി. നായ യ്ക്ക് പേവിഷബാധ സ്ഥിരീകരി ച്ച തായി അധികൃതർ പറഞ്ഞു.
ജഡം പോസ്റ്റുമോർട്ടം ചെയ്തെങ്കിൽ മാത്രമേ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കാനാകൂ. പെരുനാട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്പോൾ മൃഗസംരക്ഷണവകുപ്പ് കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്ന് പ്രസിഡന്റ് പി.എസ്. മോഹനൻ കുറ്റപ്പെടുത്തി.