പാസ്റ്ററൽ കൗൺസിൽ സമ്മേളനം
1301102
Thursday, June 8, 2023 11:01 PM IST
തിരുവല്ല: തിരുവല്ല അതിരൂപതയുടെ പതിനെട്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ ഒന്നാമത് സമ്മേളനം നാളെ രാവിലെ 9.30ന് തിരുവല്ല ശാന്തിനിലയത്തിൽ നടക്കും.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അജപാലന സമിതിയുടെ ഉത്തരവാദിത്വവും ചുമതലയും എന്ന വിഷയത്തെ ആസ്പദമാക്കി റവ.ഡോ. റോയ് കടുപ്പിൽ ക്ലാസ് നയിക്കും.
വികാരി ജനറാൾമാരായ റവ.ഡോ. ഐസക് പാറപ്പള്ളിൽ, ഫാ. വർഗീസ് മരുതൂർ തുടങ്ങിയവർ പ്രസംഗിക്കും.
12.30ന് ആരംഭിക്കുന്ന സൺഡേസ്കൂൾ മെറിറ്റ് സംഗമത്തിൽ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും ആർച്ച്ബിഷപ് സമ്മാനിക്കും. ഫാ. സന്തോഷ് അഴകത്ത്, ഫാ. ജിബു കരപ്പനശേരിമലയിൽ, സിസ്റ്റർ എൽസ, സിസ്റ്റർ സോമി, ലൈജു കോശി എന്നിവർ പ്രസംഗിക്കും.