പോക്സോ കേസിൽ കസ്റ്റഡിയിലായ യുവാവ് രക്ഷപ്പെട്ടു
1300843
Wednesday, June 7, 2023 10:47 PM IST
പത്തനംതിട്ട: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് രക്ഷപ്പെട്ടു. ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ സ്വദേശി ജിതിനാണ് തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
വിവാഹിതനായ ജിതിന് ഭാര്യയുമായി അകന്നു ജീവിക്കുകയാണ്. ഇതിനിടയിലാണ് ബുധനാഴ്ച ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒരു കാറില്‍ വീട്ടിലെത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ വീടുവളഞ്ഞ് ഇവരെ തടഞ്ഞുവച്ചു പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് ജിതിന്റെ വീട് പരിശോധിക്കുന്നതിന് പോലീസ് തീരുമാനിച്ചത്.
ജിതിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിനായിരുന്നു വീട് പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതിനിടെയിലാണ് ഇയാൾ രക്ഷപ്പെട്ടത്.